• (0)

    പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍

    Original price was: ₹225.00.Current price is: ₹191.00.

    പെട്ടെന്ന് വാനിനുള്ളില്‍ എന്തോ അപരിചിതത്വം മണത്തു. ഞാന്‍ വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും കറുത്ത സൈ്വറ്ററും ധരിച്ച ഒരു താടിക്കാരന്‍ പിറകില്‍ ഇരിക്കുന്നു. ആരാണത്? ഞങ്ങളുടെ സംഘത്തില്‍ അങ്ങനെ ഒരാളില്ലല്ലോ… ഡ്രൈവറടക്കം വാനില്‍ ഏഴുപേരേ ഉണ്ടായിരുന്നുള്ളുവല്ലോ. എന്റെ മജ്ജയിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു…

    പാങ്കോങ് തടാകവും ആകാശവും ലയിച്ചുചേരുന്ന അപാരനീലിമയ്ക്കു മുന്നില്‍ മരണവുമായി നടത്തിയ ഒളിച്ചുകളിയുടെ വിസ്മയകരമായ അനുഭവമുള്‍പ്പെടെ, ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തുമായ ജോയ് മാത്യവിന്റെ ഓര്‍മക്കുറിപ്പുകള്‍. ബോധി ബുക്‌സ്, ജോണ്‍ എബ്രഹാം, ഇ.എം.എസ്, മന്ദാകിനി നാരായണന്‍, ടി. സുധാകരന്‍, ജയപ്രകാശ് കുളൂര്‍, ഐ.വി. ശശി, മിഠായിത്തെരുവ്, മുംബൈ, ഡല്‍ഹി, ദുബായ്, ജനകീയ സാംസ്‌കാരികവേദി, അമ്മ അറിയാന്‍, എം.എന്‍. വിജയന്‍, കുഞ്ഞുണ്ണിമാഷ്, അഗസ്മിന്‍, ഒഡേസ, കയ്യൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഹമീദ് മണ്ണിശ്ശേരി, എ. അയ്യപ്പന്‍, ഹരിനാരായണന്‍, സിനിമ, നാടകം, സംഗീതം, രഞ്ജിത്ത്, യാക്കൂബ്, മധുമാഷ്, സച്ചിദാനന്ദന്‍, വി.ആര്‍. സുധീഷ്, വേണു, സാജന്‍ കുര്യന്‍, വി.എം. സതീഷ്, അവധൂതന്‍ ശശി, നാണിയമ്മ… തുടങ്ങി പല കാലങ്ങളും പല ദേശങ്ങളും പല സംഭവങ്ങളും പലപല വ്യക്തികളും കടന്നുവരുന്ന ഓര്‍മകള്‍. ഒപ്പം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി
    മാധവിക്കുട്ടിയെക്കുറിച്ച് പ്രണയത്തിന്റെ അധരസിന്ദൂരം തൊട്ടെഴുതിയ സുദീര്‍ഘമായ കുറിപ്പും.

    ജോയ് മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം

  • (0)

    തീപിടിച്ച പർണ്ണശാലകൾ

    Original price was: ₹280.00.Current price is: ₹238.00.

    സാമാന്യലോകത്തെ തലകീഴായ്്‌വെച്ച്് എഴുത്തിലും
    നടനത്തിലും തത്ത്വചിന്തയിലും സന്ന്യാസത്തില്‍പ്പോലും
    ഒത്തുതീര്‍പ്പിനു വഴങ്ങാത്ത മൗലികതയുമായി ഉന്മാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച സുരാസു,  സാമ്പ്രദായിക
    സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച  നാടകങ്ങള്‍കൊണ്ട് എഴുപതുകളുടെ സന്ദിഗ്ദ്ധമായ രാഷ്ട്രീയകാലാവസ്ഥയെ നിരന്തരം
    പ്രകോപിപ്പിച്ച് അശാന്തമായ മനസ്സുമായലഞ്ഞ മധുമാഷ്,
    തീവ്ര ഇടതുപക്ഷത്തിന്റെ താപമേറിയ പ്രത്യയശാസ്ത്ര
    സങ്കീര്‍ണ്ണതയ്‌ക്കൊപ്പം മലയാള സിനിമാഗാനങ്ങളും
    അല്‍ത്തൂസറും ഗ്രാംഷിയും പുല്ലാങ്കുഴല്‍സംഗീതവും
    മാവോ സേതൂങ്ങും ബ്യൂട്ടിപാര്‍ലറും സമരവുമെല്ലാം ചേര്‍ന്ന്്
    ഒരു പ്രഹേളികയായിത്തീര്‍ന്ന ടി.എന്‍. ജോയി,
    ജോണ്‍ എബ്രഹാം, പ്രൊഫ. ശോഭീന്ദ്രന്‍,  എ. ശാന്തകുമാര്‍,
    പുസ്തകപ്രസാധനം, കോളേജുകാലം, യാത്ര, പ്രവാസം… തുടങ്ങി പലപല വ്യക്തികള്‍ക്കും കാലത്തിനും
    ലോകത്തിനുമൊപ്പം കടന്നുവന്ന ഒരാളുടെ ഏറെ കൗതുകം
    നിറഞ്ഞ സ്മരണകള്‍. ഒപ്പം, ജീവിതത്തിന്റെ പല നിര്‍ണ്ണായക
    ഘട്ടങ്ങളിലും ആശ്വാസവും ആശ്രയവും വഴികാട്ടിയുമായി
    മാറിയ ഗുരുനാഥന്‍ എം.എന്‍. കാരശ്ശേരിയെക്കുറിച്ചുള്ള
    ശിഷ്യന്റെ ദീര്‍ഘമായ അനുഭവക്കുറിപ്പും.ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം

  • (0)

    കണ്ണിൽചോരയില്ലാത്ത പെണ്ണുങ്ങൾ

    Original price was: ₹210.00.Current price is: ₹178.00.

    ആ കണ്ണുകളില്‍ കാരുണ്യത്തിന്റെ ഒരു നീരുറവ ഞാന്‍ കണ്ടു. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകള്‍ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണില്‍ ചോരയാണോ, കാരുണ്യത്തിന്റെ ഉറവയാണോ
    എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോള്‍ ഒരു
    ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി…

    ജീവിതത്തിലെ കടുത്ത പ്രതിസന്ധികളില്‍
    കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും
    അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്ത ചില
    സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒപ്പം, നിര്‍ണ്ണായക
    സമയങ്ങളില്‍ സ്‌നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ
    അറബിസ്ത്രീമുതല്‍ പെറ്റമ്മവരെയുള്ള സ്ത്രീകളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും സാമൂഹിക-ജീവിത നിരീക്ഷണങ്ങളും.

    ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ പുസ്തകം