Joy Mathew
- 10
-
(0)By : Joy Mathew
അങ്കിള്‍
പോലീസുപോലും സദാചാര പോലീസാവുന്ന ഇക്കാലത്താണ് അങ്കിള്‍ എന്ന സിനിമയുടെ പ്രസക്തി. അതിലുപരി ക്യാമറയ്ക്കു മുന്നില്‍ നേര്‍ക്കുനേര്‍ നിന്ന് ഇത്തരം സദാചാരവാദികളെ ചോദ്യംചെയ്യുന്ന, മാനം എന്നത് അങ്ങനെ ഇടിഞ്ഞുവീഴാനുള്ളതല്ലെന്ന് പ്രഖ്യാപിക്കുന്ന അമ്മമാരുടെയും ചിത്രമാണ് അങ്കിള്‍… ഷട്ടറിനുശേഷം ജോയ് മാത്യു കഥയും തിരക്കഥയും ഒരുക്കിയ ചിത്രം. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന ഇടപെടലുകളുടെ എക്സ്റ്റന്‍ഷന്‍ ഈ ചിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാം.
-ചിത്രഭൂമിസമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ സദാചാരമെന്ന സങ്കല്പത്തെ സ്നേഹബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുന്ന സിനിമയുടെ തിരക്കഥ.
₹190.00Original price was: ₹190.00.₹161.00Current price is: ₹161.00. -
(0)By : Joy Mathew
കണ്ണിൽചോരയില്ലാത്ത പെണ്ണുങ്ങൾ
ആ കണ്ണുകളില്‍ കാരുണ്യത്തിന്റെ ഒരു നീരുറവ ഞാന്‍ കണ്ടു. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകള്‍ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണില്‍ ചോരയാണോ, കാരുണ്യത്തിന്റെ ഉറവയാണോ
എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോള്‍ ഒരു
ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി…ജീവിതത്തിലെ കടുത്ത പ്രതിസന്ധികളില്‍
കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും
അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്ത ചില
സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒപ്പം, നിര്‍ണ്ണായക
സമയങ്ങളില്‍ സ്നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ
അറബിസ്ത്രീമുതല്‍ പെറ്റമ്മവരെയുള്ള സ്ത്രീകളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും സാമൂഹിക-ജീവിത നിരീക്ഷണങ്ങളും.ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ പുസ്തകം
₹210.00Original price was: ₹210.00.₹178.00Current price is: ₹178.00. -
(0)By : Joy Mathew
ചാവേർ
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കുപിന്നിലെ ദുരൂഹമായ അന്തര്‍നാടകങ്ങളെ തുറന്നുകാട്ടി നന്മതിന്മകളുടെ പതിവു സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന രചന.
വടക്കന്‍കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില്‍
കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും ഇരകളും
വിശകലനംചെയ്യപ്പെടുകയാണ്. അപരന്റെ പ്രാണനെടുക്കാന്‍ ആയുധം മൂര്‍ച്ചകൂട്ടുന്ന ഓരോ രാഷ്ട്രീയഗുണ്ടയും അണിയറയില്‍നിന്നു ചരടുവലിക്കുന്നവരുടെ കൈയ്യിലെ വെറും പാവകളാണെന്ന് വിളിച്ചുപറഞ്ഞ് നേരിന്റെ ശബ്ദമായി മാറിയ സിനിമയുടെ തിരക്കഥ.₹230.00Original price was: ₹230.00.₹195.00Current price is: ₹195.00. -
(0)By : Joy Mathew
തീപിടിച്ച പർണ്ണശാലകൾ
സാമാന്യലോകത്തെ തലകീഴായ്്വെച്ച്് എഴുത്തിലും
നടനത്തിലും തത്ത്വചിന്തയിലും സന്ന്യാസത്തില്‍പ്പോലും
ഒത്തുതീര്‍പ്പിനു വഴങ്ങാത്ത മൗലികതയുമായി ഉന്മാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച സുരാസു, സാമ്പ്രദായിക
സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച നാടകങ്ങള്‍കൊണ്ട് എഴുപതുകളുടെ സന്ദിഗ്ദ്ധമായ രാഷ്ട്രീയകാലാവസ്ഥയെ നിരന്തരം
പ്രകോപിപ്പിച്ച് അശാന്തമായ മനസ്സുമായലഞ്ഞ മധുമാഷ്,
തീവ്ര ഇടതുപക്ഷത്തിന്റെ താപമേറിയ പ്രത്യയശാസ്ത്ര
സങ്കീര്‍ണ്ണതയ്ക്കൊപ്പം മലയാള സിനിമാഗാനങ്ങളും
അല്‍ത്തൂസറും ഗ്രാംഷിയും പുല്ലാങ്കുഴല്സംഗീതവും
മാവോ സേതൂങ്ങും ബ്യൂട്ടിപാര്‍ലറും സമരവുമെല്ലാം ചേര്‍ന്ന്്
ഒരു പ്രഹേളികയായിത്തീര്ന്ന ടി.എന്‍. ജോയി,
ജോണ്‍ എബ്രഹാം, പ്രൊഫ. ശോഭീന്ദ്രന്, എ. ശാന്തകുമാര്‍,
പുസ്തകപ്രസാധനം, കോളേജുകാലം, യാത്ര, പ്രവാസം… തുടങ്ങി പലപല വ്യക്തികള്‍ക്കും കാലത്തിനും
ലോകത്തിനുമൊപ്പം കടന്നുവന്ന ഒരാളുടെ ഏറെ കൗതുകം
നിറഞ്ഞ സ്മരണകള്‍. ഒപ്പം, ജീവിതത്തിന്റെ പല നിര്‍ണ്ണായക
ഘട്ടങ്ങളിലും ആശ്വാസവും ആശ്രയവും വഴികാട്ടിയുമായി
മാറിയ ഗുരുനാഥന് എം.എന്‍. കാരശ്ശേരിയെക്കുറിച്ചുള്ള
ശിഷ്യന്റെ ദീര്‍ഘമായ അനുഭവക്കുറിപ്പും.ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം₹280.00Original price was: ₹280.00.₹238.00Current price is: ₹238.00. -
(0)By : Joy Mathew
ദൈവത്തിന്റെ തൊപ്പി
എഴുപതുകളിലും എണ്‍പതുകളിലും തേരുവുകളിലും, കാമ്പസുകളിലും പുതിയൊരു നൈതികബോധത്തിന്റെ രാഷ്ട്രീയം രൂപപ്പെട്ടത് കവിതകളുടെയും നാടകങ്ങളുടെയും ആവിഷക്കാരത്തിലൂടെയായിരുന്നു. കേരളത്തിലെ ആദ്യത്തെ കാമ്പസ് നാടകം ‘വേട്ട’ 1982ലാണ് പ്രസിദ്ധീകരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ തകര്‍ച്ച ഉന്മാദമായും ആത്മഹത്യയായും പടര്‍ന്ന കാലത്തെ യുവത്വം നാടകത്തിലൂടെ നടത്തിയ പോരാട്ട ഗ്രമങ്ങളെയാണ് ഇതിലെ മുഴുവന്‍ രചനകളും പ്രതിനിധീകരിക്കുന്നത്. ജോയ് മാത്യു
എന്ന നടന്റെയും രചയിതാവിന്റെയും ജനനവും വളര്‍ച്ചയും ഈ നാടകങ്ങളില്‍ ദര്‍ശിക്കാം. രംഗഭാഷയുടെ നവീനത വിളംബരം ചെയ്യുന്ന നാടകങ്ങളാണ് ഈ സമാഹാരത്തില്‍, നീതിബോധത്തിന്റെയും സൗന്ദര്യബോധത്തിന്റെയും രാഷ്ട്രീയ ഭാഷയാണ് ഈ നാടകങ്ങള്‍ സംസാരിക്കുന്നത്. അതിജീവനത്തിന്റെ അരങ്ങാവിഷ്ക്കാരമാണ് ഈ നാടകങ്ങള്‍.₹125.00Original price was: ₹125.00.₹112.00Current price is: ₹112.00. -
(0)By : Joy Mathew
നാട് കടത്തപ്പെട്ടവന്റെ കവിതകള്‍
എന്റെ പ്രണയത്തിന്
വെടിമരുന്ന് ശാലയില്‍
ഞാന്‍ തനിച്ചായി…സ്വയം നാടുകടത്തപ്പെട്ടവന്റെ സുവിശേഷമാണ്
ജോയ് മാത്യുവിന്റെ കവിതകള്‍. നമ്മള്‍ക്ക് സുപരിചിതനായ ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീര്‍ത്ഥാടനങ്ങള്‍. അബ്രയും ദേരയും റോളയും കോഴിക്കോടും പലതരം മനുഷ്യരും ജീവിക്കുന്ന ഈ കവിതകള്‍ ആത്മരേഖയുടെ അടയാളങ്ങള്‍ കൂടിയാണ്. അനുഭവ തീക്ഷ്ണമായ വാക്കുകള്‍ വെള്ളം കൂട്ടാതെ ചേര്‍ത്തുവെച്ച് ലഹരിയുണ്ടാക്കുന്ന കവിതകള്‍.₹500.00Original price was: ₹500.00.₹450.00Current price is: ₹450.00. -
(0)By : Joy Mathew
പൂനാരങ്ങ
ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തുമായ ജോയ്മാത്യുവിന്റെ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കു ശേഷമുള്ള കേരളത്തിലെ കലാസാംസ്കാരിക പശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയും പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം.ടി. വാസുദേവന്‍ നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനും സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. പ്രവാസവും നാടകവും സിനിമയും കമ്മ്യൂണിസവും കോഴിക്കോടും വയനാടും ഷാര്‍ജയും ഇറാനും ഫോര്‍ട്ട് കൊച്ചിയും ആംസ്റ്റര്‍ഡാമും പന്തളവും മറ്റു പലതും ഈ ഓര്‍മകള്‍ക്ക് പശ്ചാത്തലമാകുന്നു….
ജോയ്മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം
ഈ പുസ്തകത്തിന് അവതാരികയില്ല. – രഞ്ജിത്ത്
₹230.00Original price was: ₹230.00.₹195.00Current price is: ₹195.00. -
(0)By : Joy Mathew
പ്രണയത്തിന്റെ ചതുരനെല്ലിക്കകള്‍
പെട്ടെന്ന് വാനിനുള്ളില്‍ എന്തോ അപരിചിതത്വം മണത്തു. ഞാന്‍ വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും കറുത്ത സൈ്വറ്ററും ധരിച്ച ഒരു താടിക്കാരന് പിറകില്‍ ഇരിക്കുന്നു. ആരാണത്? ഞങ്ങളുടെ സംഘത്തില്‍ അങ്ങനെ ഒരാളില്ലല്ലോ… ഡ്രൈവറടക്കം വാനില്‍ ഏഴുപേരേ ഉണ്ടായിരുന്നുള്ളുവല്ലോ. എന്റെ മജ്ജയിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു…
പാങ്കോങ് തടാകവും ആകാശവും ലയിച്ചുചേരുന്ന അപാരനീലിമയ്ക്കു മുന്നില്‍ മരണവുമായി നടത്തിയ ഒളിച്ചുകളിയുടെ വിസ്മയകരമായ അനുഭവമുള്‍പ്പെടെ, ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തുമായ ജോയ് മാത്യവിന്റെ ഓര്‍മക്കുറിപ്പുകള്‍. ബോധി ബുക്സ്, ജോണ്‍ എബ്രഹാം, ഇ.എം.എസ്, മന്ദാകിനി നാരായണന്, ടി. സുധാകരന്, ജയപ്രകാശ് കുളൂര്‍, ഐ.വി. ശശി, മിഠായിത്തെരുവ്, മുംബൈ, ഡല്‍ഹി, ദുബായ്, ജനകീയ സാംസ്കാരികവേദി, അമ്മ അറിയാന്‍, എം.എന്‍. വിജയന്, കുഞ്ഞുണ്ണിമാഷ്, അഗസ്മിന്‍, ഒഡേസ, കയ്യൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഹമീദ് മണ്ണിശ്ശേരി, എ. അയ്യപ്പന്, ഹരിനാരായണന്, സിനിമ, നാടകം, സംഗീതം, രഞ്ജിത്ത്, യാക്കൂബ്, മധുമാഷ്, സച്ചിദാനന്ദന്, വി.ആര്. സുധീഷ്, വേണു, സാജന് കുര്യന്, വി.എം. സതീഷ്, അവധൂതന് ശശി, നാണിയമ്മ… തുടങ്ങി പല കാലങ്ങളും പല ദേശങ്ങളും പല സംഭവങ്ങളും പലപല വ്യക്തികളും കടന്നുവരുന്ന ഓര്‍മകള്‍. ഒപ്പം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി
മാധവിക്കുട്ടിയെക്കുറിച്ച് പ്രണയത്തിന്റെ അധരസിന്ദൂരം തൊട്ടെഴുതിയ സുദീര്‍ഘമായ കുറിപ്പും.ജോയ് മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം
₹225.00Original price was: ₹225.00.₹191.00Current price is: ₹191.00. -
(0)By : Joy Mathew
വീടുകള്‍ കത്തുന്നു
നടനും നാടകസംവിധായകനും നാടകകൃത്തും ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകനുമായ ജോയ് മാത്യുവിന്റെ മധ്യധരണ്യാഴി, സങ്കടല്‍, വീടുകള്‍ കത്തുന്നു എന്നീ മൂന്ന് നാടകങ്ങളുടെ സമാഹാരം.
₹140.00Original price was: ₹140.00.₹119.00Current price is: ₹119.00. -
(0)By : Joy Mathew
ഷട്ടര്‍
പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രോല്‍സവത്തില്‍ രജതചകോരം നേടിയ സിനിമയുടെ തിരക്കഥ.
മലയാളിയുടെ ലൈംഗികദാരിദ്ര്യത്തെയും അരാജകപ്രവണതകളെയും അക്കമിട്ട് നിരത്തിയ ജോയ്മാത്യുവിന്റെ ഷട്ടര്‍ , മനുഷ്യസ്നേഹത്തിന്റെയും കപടതകളുടെയും കാഴ്ചകളാണ്…
₹90.00Original price was: ₹90.00.₹76.00Current price is: ₹76.00.









